മാധ്യമ പ്രവർത്തകർക്ക് മോദിയെ ഭയമാണ്’ , രാഹുല്‍ ഗാന്ധി

ഡൽഹി : മാധ്യമ പ്രവർത്തകരായ നിങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ മടികാണിക്കുകയാണെന്ന് വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദേശീയസുരക്ഷ സംബന്ധിച്ച് തുറന്ന സംവാദത്തിന് താന്‍ മോദിയെ വെല്ലുവിളിക്കുന്നതായും രാഹുൽ വ്യക്തമാക്കി.

“നിങ്ങളെന്തുകൊണ്ടാണ് എന്നോട് ചോദിക്കുന്നത് പോലെ അദ്ദേഹത്തോട് (മോദിയോട്) ചോദ്യങ്ങള്‍ ചോദിക്കാത്തത്? ഒരു വാര്‍ത്താസമ്മേളനം നടത്താന്‍ അദ്ദേഹം ഭയക്കുന്നതെന്തു കൊണ്ടാണെന്ന് നിങ്ങളെന്താണ് ചോദിക്കാത്തത്? നിങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ സാധിക്കുന്നുണ്ടോ? നിങ്ങളെന്നോട് ചോദിക്കുന്നു, പക്ഷേ, അദ്ദേഹത്തെ നിങ്ങള്‍ക്കെല്ലാം ഭയമാണ്.” രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *