രാഹുൽ ഗാന്ധി തോൽക്കുമെന്ന് എസ് രാമചന്ദ്രൻ പിള്ള

കണ്ണൂർ : വയനാട്ടിലും അമേഠിയിലും രാഹുൽ ഗാന്ധി പരാജയപ്പെടും. പടക്കളത്തിൽ നിന്നും ഓടിയൊളിച്ചയാളെ പടയാളി എന്ന് വിളിക്കാൻ സാധിക്കില്ലെന്നും സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ കോൺഗ്രസിന്റെ രാഷ്ട്രീയ കണക്കുകൂട്ടലിനെ തോൽപിക്കും. അമേഠിയിൽ ബിജെപിയെ നേരിടാൻ അനുയോജ്യനായ മറ്റൊരു സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്നതിനെ കുറിച്ച് സിപിഎം ആലോചിക്കും. എ വിജയരാഘവന്റെ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ല. കുഞ്ഞാലിക്കുട്ടിയെ വിലയിടിച്ച് കാണുനില്ല. പി കെ കുഞ്ഞാലിക്കുട്ടി സമുന്നതനായ രാഷ്ട്രീയ നേതാവെന്നും എസ് ആർ പി പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ്ബിന്റെ മഖാമുഖം പരിപാടിയിൽ സംസാരിക്കുകയിയിരുന്നു അദ്ധേഹം

Leave a Reply

Your email address will not be published. Required fields are marked *