യുവതിയുടെ 3 പവന്റെ മാല മോഷ്ടിച്ചു

പരപ്പനങ്ങാടി: ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ 3 പവന്റെ മാല ജനൽവഴി മോഷ്ടിച്ചു. ചെട്ടിപ്പടി സിഎച്ച്സിക്ക് സമീപം പുഴക്കലകത്ത് ഇബ്രാഹിമിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇബ്രാഹിമിന്റെ മകളുടെ മാലയാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെയാണ് കവർച്ച അറിയുന്നത്. ജനലിന്റെ മുകൾഭാഗം മാത്രമാണ് തുറന്നിട്ടിരുന്നത്. ഇതുവഴി കമ്പി ഉപയോഗിച്ച് താഴ്ഭാഗം തുറന്നിട്ടാണ് മോഷണം നടത്തിയത്. പോലീസിൽ പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *