പെരിയ ഇരട്ടക്കൊലപാതകം: അന്വേഷണ പുരോഗതി അറിയിക്കാൻ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ നിർദേശം

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസ് അന്വേഷണം ഏറ്റെടുക്കുന്നതിനെക്കുറിച്ച് നിലപാടറിയിക്കാൻ സിബിഐയ്ക്ക് ഹൈക്കോടതി നിർദേശം. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. കേസിലെ അന്വേഷണ പുരോഗതി പത്തുദിവസത്തിനകം അറിയിക്കാൻ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിർദേശം നൽകി. സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥർ ചേർന്ന് അന്വേഷണം അട്ടിമറിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. ഹർജി ഈ മാസം പന്ത്രണ്ടിന് വീണ്ടും പരിഗണിക്കും. ലോക്കല്‍ പൊലീസ് അന്വേഷിച്ചു തുടങ്ങിയ കേസ് നിലവില്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *