അഷ്ടമുടിക്കായലിൽ മത്സ്യങ്ങൾക്ക് വംശനാശം

അഷ്ടമുടിക്കായലിൽ മത്സ്യ ക്ഷാമം . കായലിലെ വിവിധതരം മത്സ്യങ്ങൾക്ക് വംശനാശം വന്നുതുടങ്ങി. സമൃദ്ധമായ മത്സ്യസമ്പത്ത് ഇന്നില്ല. കരിമീനും കണമ്പും കൊഞ്ചും വിദേശികളുടെ ഇഷ്ടവിഭവമായ ഞണ്ടും കക്കയും കിട്ടാതായിക്കഴിഞ്ഞെന്ന് മത്സ്യത്തൊഴിലാളികൾ. പുലർച്ചെമുതൽ കായലിൽ മീൻപിടിക്കുന്ന തൊഴിലാളികൾ സാമ്പത്തിക പ്രതിസന്ധിയിലാണ്.

മഴക്കാലത്ത് അഷ്ടമുടിക്കായലിൽനിന്ന് സമൃദ്ധമായി ലഭിച്ചുകൊണ്ടിരുന്ന കൂഴവാലി എന്ന രുചികരമായ മത്സ്യം കാണാനേയില്ല.രൂക്ഷമായ കായൽ മലിനീകരണവും മത്സ്യ ഉത്പാദനം കുറച്ചു. റോഡുകളിൽനിന്നുള്ള വെള്ളം ഓടകളിൽക്കൂടി ഒഴുകിയെത്തുന്നത് കായലിലാണ്.അനിയന്ത്രിതമായ കുറ്റിവലകൾ മത്സ്യലഭ്യതയ്ക്ക് ദോഷംചെയ്തു. കായലോരങ്ങളിൽ ഒരു നിയന്ത്രണവുമില്ലാതെ കുറ്റിവലകൾ സ്ഥാപിച്ച് മീൻ പിടിക്കുന്നതുമൂലം മീൻ കിട്ടുന്നതിൽ കുറവുവന്നു.പുതുതലമുറയെ മത്സ്യബന്ധന മേഖലയിലേക്ക് ആകർഷിക്കണമെങ്കിൽ പ്രത്യേക പദ്ധതികൾ നടപ്പാക്കണം. വരുമാനം കുറയുന്നതിനനുസരിച്ച് പ്രത്യേക പാക്കേജുകളുണ്ടാക്കി ധനസഹായം നൽകിയാൽ മത്സ്യബന്ധന മേഖലയിലേക്ക് പുതുതലമുറ എത്തുമെന്ന് മത്സ്യത്തൊഴിലാളികൾ

Leave a Reply

Your email address will not be published. Required fields are marked *