അമേഠിയിൽ ഇടതുപക്ഷ വോട്ട് രാഹുൽ ഗാന്ധിക്ക്; ബിനോയ് വിശ്വം

മലപ്പുറം: ലോക്സഭാ തെരെഞ്ഞെടുപ്പിൽ വയനാടിന് പുറമെ രാഹുൽ ഗാന്ധി മത്സരിക്കുന്ന അമേഠിയിൽ ഇടതുപക്ഷം ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്ന് സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം ബിനോയ് വിശ്വം. ഇടതുപക്ഷത്തിന്റെ ഒന്നാം ശത്രു സംഘപരിവാർ തന്നെയാണ്. കോൺഗ്രസിന് അവരുടെ ശത്രു ആരാണെന്ന് തീർച്ചപ്പെടുത്താൻ കഴിയാത്തതുകൊണ്ടാണ് രാഹുൽ വയനാട്ടിൽ സ്ഥാനാർഥിയായത്. ബിജെപി വിരുദ്ധ പോരാട്ടത്തിന്റെ കേന്ദ്രം വിട്ട് ഇടതുപക്ഷത്തിനെതിരായ പോരാട്ടം തിരഞ്ഞെടുക്കുകയാണ് രാഹുൽ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *