സുരഭിലക്ഷ്മി കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രം ‘ചാച്ചാജി’

സുരഭിലക്ഷ്മി, എ.എ.റഹിം, ബേബികൃഷ്ണശ്രീ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ചാച്ചാജി. മരുതുപുരം ഗ്രാമത്തേയും അവിടത്തെ ജനങ്ങളേയും ഹൃദയത്തോടു ചേര്‍ത്തുവെച്ച മനുഷ്യസ്‌നേഹിയുടെ കഥ പറയുന്ന ചിത്രമാണ് ചാച്ചാജി. ചിത്രത്തിന്റെ രചന സംവിധാനം നിർവഹിക്കുന്നത് എം.ഹാജാമൊയ്‌നുവാണ്.

ബാലാജി ശര്‍മ്മ, ദിനേശ് പണിക്കര്‍, വി.കെ.ബൈജു, ദീപക്‌രാജ് പുതുപ്പള്ളി, അഷ്‌റഫ് പേഴുംമൂട്, ആന്റണി അറ്റലസ്, നൗഫല്‍ നജ്മല്‍, തല്‍ഹത്ത് ബാബു, ഷിബു ഡാസ്‌ലര്‍, ബിസ്മിന്‍ഷാ, ബിജു ബാലകൃഷ്ണന്‍, എം.ജി.കാവ് ഗോപാലകൃഷ്ണന്‍, ദിയ, ആഷിക് അശോക്, മാളവിക എസ്.ഗോപന്‍, മായ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളുമാണ് ചാച്ചാജിയുടെ ലൊക്കേഷന്‍. ഫാമിലി സിനിമാസിന്റെ ബാനറിൽ പ്രവാസി റഹിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *