നാദിർഷ ചിത്രത്തിൽ മമ്മൂട്ടി

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ ഐ ആം എ ഡിസ്‌ക്കോ ഡാൻസർ’. മമ്മൂട്ടിയുടെ നിലവിലുള്ള ചിത്രങ്ങളുടെ ചിത്രീകരണം പൂർത്തിയായതിനു ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ആഷിക്ക് ഉസ്മാൻ ആണ് ചിത്രത്തിന്റെ നിർമ്മാതാവ്.“‘ഐ ആം എ ഡിസ്‌ക്കോ ഡാൻസർ’ മമ്മൂക്ക കഥകേട്ട് വളരെ ഇഷ്ടപ്പെട്ട് നമുക്ക് ചെയ്യാം എന്ന് പറഞ്ഞിട്ടുള്ള സിനിമയാണ്.

മമ്മൂക്കയുടെ ഇപ്പോഴുള്ള സിനിമകളുടെ ചിത്രീകരണം എല്ലാം പൂർത്തിയായതിനു ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. മമ്മൂക്കയെ വെച്ചൊരു സിനിമ ചെയ്യുക എന്നത് എന്റെ സ്വപ്നങ്ങളിൽ ഒന്നാണ്, അത്തരത്തിൽ ഒരു അവസരം കിട്ടുമ്പോൾ അതിനെ നല്ല രീതിയിൽ തന്നെ ഉപയോഗിക്കേണ്ടതായുണ്ട്.

നമ്മളെയെല്ലാം ഒരുപാട് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത മമ്മൂട്ടി എന്ന നടന്റെ ഇനിയും ഉപയോഗിക്കപ്പെടാത്തത് എന്ന് കരുതുന്ന ചില എലമെൻറ്റുകൾ ഉപയോഗിച്ചു പ്രേക്ഷകരെ എന്റർടെയിൻ ചെയ്യിപ്പിക്കുന്ന ഒരു സിനിമയാവും ‘ഐ ആം എ ഡിസ്‌ക്കോ ഡാൻസർ’, നാദിർഷ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *