തടി കുറച്ച നര്‍ഗീസ് ഫക്രിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വൈറൽ

റോക്ക് സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം നടി നര്‍ഗീസ് ഫക്രിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി തന്റെ ശരീരഭാരം ക്രമാതീതമായി വര്‍ധിച്ചുവെന്നും എന്നാല്‍ ഇപ്പോള്‍ താന്‍ ഭാരം കുറച്ചുവെന്നും നര്‍ഗീസ് പറയുന്നു.

80 കിലോ ഭാരം ഉണ്ടായിരുന്നുവെന്നും എന്നാല്‍ ജീവിതരീതിയില്‍ കൊണ്ടുവന്ന മാറ്റവും അച്ചടക്കവും 20 കിലോയോളം കുറക്കാന്‍ സാഹായിച്ചുവെന്നും നര്‍ഗീസ് പറയുന്നു. തനിക്കിത് സാധിച്ചുവെങ്കില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും സാധിക്കുമെന്നും പോസ്റ്റിൽ പറയുന്നു.മദ്രാസ് കഫേ, കിക്ക്, സ്‌പൈ, അസര്‍, ഹൗസ് ഫുള്‍ 3 തുടങ്ങി ഒരു പിടി ചിത്രങ്ങളില്‍ നര്‍ഗീസ് വേഷമിട്ടിട്ട് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *