ജെറ്റ് എയര്‍വേസ് ; നടപടികള്‍ ഊര്‍ജിതമാക്കി ബാങ്കുകള്‍

മുംബൈ: കടക്കെണിയിലായ ജെറ്റ് എയര്‍വേസിനെ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി ബാങ്കുകള്‍. മൊത്തം 9,535 കോടി രൂപയുടെ ഫണ്ട് ഉള്‍ച്ചേര്‍ക്കല്‍ ലക്ഷ്യമിട്ടുള്ളതാണ് ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ തയ്യാറാക്കിയ പദ്ധതി.പദ്ധതി പ നടപ്പായാല്‍ കമ്പനിയുടെ സ്ഥാപക ചെയര്‍മാന്‍ നരേഷ് ഗോയലും മറ്റൊരു പങ്കാളി ഇത്തിഹാദ് എയര്‍വേസും കമ്പനിയില്‍ നിന്ന് പുറത്താകും.

പൊതു ഓഹരിയുടമസ്ഥരുടെ വകയായി 485 കോടി രൂപ, ഫണ്ട് ഇതര അടിസ്ഥാന സൗകര്യമായിങ്ങളുടെ ഗണത്തില്‍ 2,000 കോടി രൂപ, അധിക കടമായി 2,400 കോടി രൂപ എന്നിവ സമാഹരിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. നരേഷ് ഗോയലും ഭാര്യയും ബോര്‍ഡില്‍ നിന്ന് രാജിവെച്ചാല്‍ ആയിരത്തിഅഞ്ഞൂറ് കോടി രൂപ കമ്പനിക്ക് നല്‍കാമെന്ന് കഴിഞ്ഞ മാസം വായ്പദാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *